Connect with us

Wayanad

കൃഷിയുടെ മഹത്വം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അധ്യാപകര്‍ക്കാകണം : മന്ത്രി പികെ ജയലക്ഷ്മി

Published

|

Last Updated

കമ്പളക്കാട്: ആധുനിക സാങ്കേതിക വിദ്യകളുടെ പാഠത്തിനൊപ്പം വയനാടിന്റെ കാര്‍ഷിക പാരമ്പര്യവും കൃഷിയുടെ മഹത്വവും കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്ന് പട്ടികവര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അഭിപ്രായപ്പെട്ടു. 
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പള്ളിക്കുന്ന് ആര്‍ സി യു പി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാറുന്ന സാഹചര്യത്തില്‍ ഭക്ഷണത്തിന്റെ ശുദ്ധതയും ലഭ്യതയും ഉറപ്പ് വരുത്തുന്നതിന് കൃഷിവകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. വിത്ത് വിതരണം ചെയ്യുന്നതോടൊപ്പം കൃഷിക്കാവശ്യമായ പരിശീലനവും നല്‍കണമെന്ന് മന്ത്രി പറഞ്ഞു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്മത്ത് അധ്യക്ഷത വഹിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിവിധയിനം പച്ചക്കറി വിത്തുകളടങ്ങിയ പാക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് പദ്ധതി വിശദീകരിച്ച കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റസിയ ഉമ്മ അറിയിച്ചു.
ഒന്നുമുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ആറ് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഹൈബ്രീഡ് ഇനത്തിലുള്ള ഗുണമേ•യേറിയ വിത്തുകളാണ് വിതരണം ചെയ്യുന്നത്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അലക്‌സ്.സി.മാത്യു, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ലൗലി അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.