Connect with us

Kerala

എം ബി ബി എസ് പ്രവേശനത്തിന് പ്രത്യേക ഓണ്‍ലൈന്‍ അലോട്ട്‌മെന്റ്

Published

|

Last Updated

തിരുവനന്തപുരം: എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകളിലേക്ക് അടുത്ത അധ്യയന വര്‍ഷത്തേക്ക് പ്രത്യേക ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് നടത്തുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. പ്രവേശനത്തിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ നാളെ ആരംഭിക്കും. പുതുക്കിയ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ ഈ മാസം 29ന് വൈകീട്ട് മൂന്ന് മണിവരെ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.
ഈ മാസം 27നാണ് ട്രയല്‍ അലോട്ട്‌മെന്റ്. മുപ്പതിന് രാത്രി എട്ട് മണിക്ക് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 31 മുതല്‍ ആഗസ്റ്റ് അഞ്ച് വരെ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ എസ് ബി ടിയുടെ നിശ്ചിത ശാഖകളില്‍ പണമടച്ച് അതത് കോളജുകളില്‍ പ്രവേശനം നേടണം.
ആഗസ്റ്റ് ഏഴിന് കോളജ് അധികാരികള്‍ നോണ്‍ ജോയിനിംഗ് റിപ്പോര്‍ട്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫിസില്‍ വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി എത്തിക്കണം. ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ യാതൊരു കാരണവശാലും അലോട്ട്‌മെന്റിന് പരിഗണിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും ഹെല്‍പ്പ് ഡെസ്‌കുകളും സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കും.
വിശദമായ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. സര്‍ക്കാറും സ്വാശ്രയ മാനേജ്‌മെന്റുകളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് ഘടന കോടതിയോ അധികാരപ്പെട്ട സ്ഥാപനങ്ങളോ അംഗീകരിക്കാത്ത പക്ഷം ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് എല്ലാ വിദ്യാര്‍ഥികളും അടക്കണം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരവും യൂനിവേഴ്‌സിറ്റിയുടെ അംഗീകാരവുമുള്ള കോളജുകൡലേക്ക് മാത്രമേ പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ടമെന്റ് നടത്തുകയുള്ളൂവെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.