കേരളത്തിലേക്കുള്ള ചരക്കുലോറികള്‍ ഇന്ന് രാത്രി മുതല്‍ സമരത്തില്‍

Posted on: July 20, 2013 6:09 pm | Last updated: July 20, 2013 at 6:09 pm

lorryതിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്കുലോറികള്‍ കേരളത്തിലേക്ക് ഓടില്ല. വാളയാര്‍ ചെക്ക് പോസ്റ്റ് കടക്കാന്‍ ദീര്‍ഘസമയം കാത്തിരിക്കേണ്ടിവരുന്നതില്‍ പ്രതിഷേധിച്ചാണ് ലോറി ഉടമകള്‍ സമരം ചെയ്യുന്നത്. ഇക്കാര്യം നിരവധി തവണ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു എങ്കിലും നടപടിയുണ്ടാവാത്തതിനെത്തുടര്‍ന്നാണ് സമരമെന്ന് ലോറി ഉടമകള്‍ അറിയിച്ചു.

ലോറികളുടെ സമരം ചരക്കുനീക്കത്തെ സാരമായി ബാധിക്കും എന്നാണറിയുന്നത്. ദിനം പ്രതി 2500 ലോറികളാണ് വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്നു വരുന്നത്.