കാശ്മീര്‍ താഴ്‌വരയില്‍ കര്‍ഫ്യൂ തുടരുന്നു

Posted on: July 20, 2013 3:00 pm | Last updated: July 20, 2013 at 3:00 pm

kashmirശ്രീനഗര്‍: ജമ്മു കാശ്മീരിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഫ്യൂ രണ്ടാം ദിവസവും തുടരുന്നു. അമര്‍നാഥിലേക്കുള്ള തീര്‍ഥാടകരെ കാശ്മീര്‍ താഴ്‌വരയിലേക്കു പോകാന്‍ അനുവദിക്കില്ലന്നും സുരക്ഷാസേന വ്യക്തമാക്കി. കഴിഞ്ഞ ദിവസം റംബാന്‍ ജില്ലയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളെ തുടര്‍ന്നാണ് കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ബിഎസ്എഫ് വെടിവയ്പില്‍ നാലു പേര്‍ മരിച്ച സംഭവത്തില്‍ കാശ്മീരിലെങ്ങും കടുത്ത പ്രതിഷേധം അലയടിച്ചു. വെള്ളിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനു അയവ് വരാത്തിതിനാലാണ് കര്‍ഫ്യൂ തുടരുന്നതെന്നും സുരക്ഷാസേന വ്യക്തമാക്കി.