കോടതിയോട് രഹസ്യമായി ചിലത് പറയാനുണ്ടെന്ന് സരിത

Posted on: July 20, 2013 12:52 pm | Last updated: July 20, 2013 at 12:52 pm

saritha s nairകൊച്ചി: കോടതിയോട് രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യമന്ത്രി സരിതാ എസ്. നായര്‍. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സരിതയുടെ ആവശ്യം. കോടതി അനുമതിയോടെ തന്റെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനുമായി അഞ്ചു മിനിറ്റു നേരം സംസാരിച്ചതിനു ശേഷമാണ് സരിത കോടതിയില്‍ ആവശ്യം ഉന്നയിച്ചത്.

ഇതേതുടര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ഉച്ചക്ക് ഒന്നരയ്ക്ക് സരിതയുടെ ആവശ്യം പരിഗണിക്കും. പ്രോസിക്യൂഷന്റെ സാന്നിധ്യത്തിലും സരിതയുടെ അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ കോടതിയോടു സംസാരിക്കാന്‍ അനുവാദം നല്‍കാമെന്ന് കോടതി സരിതയെ അറിയിച്ചിട്ടുണ്ട്.