ബിഎസ് പി നേതാവിന്റെ കൊലപാതകം: പോലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

Posted on: July 20, 2013 11:37 am | Last updated: July 20, 2013 at 11:40 am

sarvesh-singhലക്‌നൗ: ഉത്തര്‍പ്രദേശിലെ അസംഗാഹ് ജില്ലയിലുണ്ടായ ലഹളയ്ക്കിടെ ബിഎസ്പി നേതാവും മുന്‍ എംഎല്‍എയുമായ സര്‍വേഷ് സിംഗും അംഗരക്ഷകനും വെടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍, വിജയ് സിംഗിനെ അറസ്റ്റു ചെയ്തു. സര്‍വേശ് സിംഗിന്റെ മരണത്തില്‍ വ്യക്തമായ പങ്കുണ്‌ടെന്ന് തെളിഞ്ഞതോടെയാണ് വിജയ് സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജിയന്‍പുര്‍ മേഖലയിലെ വസതിക്ക് സമീപം മൂന്നംഗ സംഘമാണ് സര്‍വേശ് സിംഗിനേയും അംഗരക്ഷകനേയും വധിച്ചത്. കൊലയാളികളുമായി ഇന്‍സ്‌പെക്ടര്‍ക്ക് അടുത്ത ബന്ധം ഉണ്ടെന്ന് തെളിഞ്ഞിരുന്നു. ക്രിമിനല്‍ ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് സിംഗിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.