Connect with us

Kasargod

എസ് വൈ എസ് റിലീഫ് ഡേക്ക് ജില്ലയില്‍ വന്‍ പ്രതികരണം

Published

|

Last Updated

കാസര്‍കോട്: കരുണാനാളില്‍ കാരുണ്യക്കൈനീട്ടം എന്ന സന്ദേശത്തില്‍ എസ് വൈ എസ് സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ നടക്കുന്ന സാന്ത്വനം പദ്ധതിയിലേക്കുള്ള ധനസമാഹരണം ഭാഗമായി ഇന്നലെ നടന്ന റിലീഫ് ഡേക്ക് ജില്ലയില്‍ വന്‍ പ്രതികരണം.
400 ഓളം വരുന്ന യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ കവലകളും പള്ളികളും കേന്ദ്രീകരിച്ച് പിരിവ് നടത്തി. ഭൂരിപക്ഷം യൂണിറ്റുകളും ഇന്നലെത്തന്നെ ടാര്‍ഗറ്റ് പൂര്‍ത്തീകരിച്ചു. സമാഹരിച്ച 26നകം സര്‍ക്കിള്‍ മുഖാന്തിരം സോണ്‍ ക്ഷേമകാര്യ സെക്രട്ടറി ഏറ്റുവാങ്ങും.
ജില്ലാ സുന്നി സെന്റര്‍ മസ്ജിദ് കേന്ദ്രീകരിച്ച് നടന്ന ബക്കറ്റ് കലക്ഷന് എസ് വൈ എസ് ജില്ലാ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, അബ്ദുല്‍ അസീസ് സൈനി, മുഹമ്മദ് ടിപ്പു, പി ഇ താജുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദേളി സഅദാബാദ് കേന്ദ്രീകരിച്ച് നടന്ന പിരിവിന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് ടൗണ്‍ കേന്ദ്രീകരിച്ച് നടന്ന റിലീഫ് ഡേക്ക് മടിക്കൈ അബ്ദുല്ല ഹാജി, സി എ ഹമീദ് മൗലവി, ബശീര്‍ മങ്കയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൃക്കരിപ്പൂരില്‍ ടി പി നൗഷാദ് മാസ്റ്റര്‍, എ ബി അബ്ദുല്ല ഹാജി, എം ടി പി ഇസ്മാഈല്‍ സഅദി, ചെമനാട് ജുമാ മസ്ജിദില്‍ തോട്ടം അബ്ദുറഹ്മാന്‍, മഞ്ചേശ്വരത്ത് മൂസല്‍ മദനി, അബ്ബാസ് ഹാജി ഉപ്പള, കുമ്പളയില്‍ കന്തല്‍ സൂപ്പി മദനി, ഉദുമയില്‍ എ എം ഫൈസല്‍, ചെറുവത്തൂരില്‍ യൂസുഫ് മദനി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, പരപ്പയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍, ശിഹാബുദ്ദീന്‍ അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കി.

Latest