യന്ത്രത്തകരാര്‍: സലാല- കോഴിക്കോട് വിമാനം കൊച്ചിയിലിറക്കി

Posted on: July 19, 2013 11:14 pm | Last updated: July 19, 2013 at 11:14 pm

കൊച്ചി: സലാലയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം യന്ത്രത്തകരാര്‍ മൂലം കൊച്ചിയില്‍ ഇറക്കി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ഇവരെ റോഡു വഴി കോഴിക്കോട്ടെത്തിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.