ഹോളി ഖുര്‍ആന്‍ പാരായണ മല്‍സരങ്ങള്‍ക്കു ചൂടുപിടിക്കുന്നു

Posted on: July 19, 2013 9:23 pm | Last updated: July 19, 2013 at 9:23 pm

holly qur-an awardദുബൈ:അന്താരാഷട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ക്കു ചൂടുപിടിച്ചു. മത്സരം പുരോഗമിക്കുമ്പോള്‍ സാക്ഷികളാകാന്‍ ഓരോ മത്‌സരാര്‍ഥിയുടെ രാജ്യത്തുള്ള സ്ഥാനപതിമാരടക്കം ലോകത്തിന്റെ നാനാതുറയിലുള്ളവര്‍ എത്തികൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം മഅ്ദിന്‍ അക്കാഡമി ചെയര്‍മാനും എസ് എം എ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി മത്സരം വീക്ഷിക്കാനെത്തി. പരിപാടിയുടെ ചെയര്‍മാനായ മുഹമ്മദ് ഇബ്‌റാഹീം ബൂമില്‍ഹയും ആരിഫ് ജുല്‍ഫാറും സുല്‍ത്താനുല്‍ ഉലമയും സ്വീകരിച്ചു.

ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ മത്‌സരാര്‍ഥി സീഗാബി മുഹമ്മദാണ്. റുവാണ്ടയിലെ സഅ്ദിന്റെയും ഹവ്വാ ഇന്റെയും ഏഴ് മക്കളില്‍ അഞ്ചാമനാണ്. പതിനൊന്ന് കാരനായ സീഗാബി മുഹമ്മദ് ഒരു വര്‍ഷം കൊണ്ടാണ് ഖുര്‍ആന്‍ മുഴുവനും മനപ്പാഠമാക്കിയത്. 2010 ല്‍ റുവാണ്ടയുടെ അടുത്ത പ്രദേശമായ ബ്രൂന്‍ഡിയിലെ ഉസ്താദ് ഇസ്മായിലില്‍ നിന്ന് പഠനം ആരംഭിച്ചു ഒരുവര്‍ഷത്തിനകം വിജയം കൈവരിച്ചു ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ ഖ്യാതി നേടി.
ദുബൈയാണ് ആദ്യമായി രാജ്യത്തിന്റെ പുറത്ത് മത്‌സരിക്കാന്‍ ഇടം കിട്ടിയ സ്ഥലം. സീഗാബി മുഹമ്മദിനെ അനുഗമിച്ച റൂവാണ്ട നാഇബ് മുഫ്തി നസ്ന്‍ജീയൂന്‍ഫ ജംഈത്താനൂ ഇവിടെയെത്തിയുട്ടുണ്ട് .ഖുര്‍ആന്‍ സന്ദേശം ലോകത്തുള്ള എല്ലാവരിലേക്കും എത്തിക്കുന്ന ദുബൈ ഭരണാധികാരിയോടും മറ്റും അളവറ്റ ബഹുമാനവും ആദരവും പ്രകടിപ്പിച്ചു അദ്ദേഹം ലോകത്തിന് ഉത്തമ മാതൃകയാണ് ഇവിടുത്തെ ഭരണാധികാരികളുടെ ഈ സേവനമെന്ന് നാഇബ് മുഫ്തി അഭിപ്രായപ്പെട്ടു. പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ പുണ്യ മാസത്തില്‍ രാവുകളെ ധന്യമാക്കാന്‍ കിട്ടുന്ന അസുലഭ മുഹൂര്‍ത്തമായി കണക്കിലെടുത്ത് മലയാളികളടക്കം ധാരാളം പേര്‍ നേരത്തെ സ്ഥലം പിടിക്കുന്നു. ഓരോ ദിവസവും എട്ട് വിദ്യാര്‍ഥികള്‍ തമ്മിലുള്ള മാറ്റുരക്കല്‍ അവസാനിക്കുമ്പോള്‍ രാത്രി രണ്ട് മണിയോടടുക്കും.