Connect with us

National

രൂപയുടെ വിലത്തകര്‍ച്ച ആശങ്കാജനകം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം ഇടിയുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. കറന്‍സിയെ രക്ഷിക്കാനായി റിസര്‍വ് ബേങ്ക് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യ സംഘടനകളുടെ കൂട്ടായ്മയായ അസോച്ചമിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്.

ആര്‍ ബി ഐയുടെ ഇപ്പോഴത്തെ നടപടികള്‍ ദീര്‍ഘകാലത്തേക്ക് പലിശ നിരക്കുകള്‍ കൂട്ടാന്‍ ഇടയാക്കില്ല. രൂപ സ്ഥിരത കൈവരിച്ചാല്‍ നിയന്ത്രണങ്ങള്‍ നീക്കും. ബുദ്ധിമുട്ടേറിയ കാലയളവിലൂടെയാണ് ഇന്ത്യന്‍ സമ്പദ്ഘടന കടന്നുപോകുന്നത്. കറന്റ് അക്കൗണ്ട് കമ്മി കുറക്കാന്‍ സ്വര്‍ണം, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി കുറ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും വിദേശ നിക്ഷേപം ഉദാരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.