മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണ്ട: സുപ്രീംകോടതി

Posted on: July 18, 2013 11:52 am | Last updated: July 18, 2013 at 11:52 am

supreme courtന്യൂഡല്‍ഹി: മെഡിക്കല്‍-ദന്തല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. മൂന്നംഗ ബെഞ്ചില്‍ ജസ്റ്റിസ് അനില്‍ ആര്‍ ദാദെ വിയോജിപ്പ് പ്രകടിപ്പിച്ചു. ഏകീകൃത പ്രവേശന പരീക്ഷ നടത്താനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. നെറ്റ് പരീക്ഷയില്‍ അറുപത് ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ മെഡിക്കല്‍-ദന്തല്‍ കോഴ്‌സുകളില്‍ പ്രവേശനം നല്‍കാവൂ എന്നായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍സ് ഓഫ് ഇന്ത്യയുടെ തീരുമാനം.