കറുപ്പ് ചായപൊടിയുടെ ഉത്പാദനം വര്‍ധിച്ചു

Posted on: July 18, 2013 1:08 am | Last updated: July 18, 2013 at 1:08 am

ഗൂഡല്ലൂര്‍: കറുപ്പ് നിറത്തിലെ ചായപൊടിയുടെ ഉത്പാദനം ഇന്ത്യയില്‍ ഗണ്യമായി വര്‍ധിച്ചു. 2013 ജനുവരി മുതല്‍ മെയ് മാസം വരെയുള്ള അഞ്ച് മാസക്കാലം ലോക അളവില്‍ 67.23 കിലോ ഗ്രാം കോടി കറുപ്പ് ചായപൊടിയാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇതില്‍ ഇന്ത്യയില്‍ മാത്രം 25.56 കിലോ ഗ്രാം കോടിയാണ് ഉത്പാദിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ലോക അളവില്‍ 59.40 കിലോഗ്രാം കോടി ചായപൊടിയായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. ഇന്ത്യയില്‍ തമിഴ്‌നാട്, ആസാം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കറുപ്പ് നിറത്തിലുള്ള ചായപൊടി ഉത്പാദിപ്പിക്കുന്നത്. വിത്യസ്ഥനിറങ്ങളിലുള്ള ചായപൊടികള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പാക്കിസ്ഥാന്‍, റഷ്യ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചായപൊടി വ്യാപകമായി കയറ്റി അയക്കുന്നുണ്ട്. നീലഗിരിയില്‍ കറുപ്പ് നിറത്തിലെ ചായപൊടി വ്യാപകമായി ഉത്പാദിപ്പിക്കുന്നുണ്ട്. നീലഗിരി ചായപൊടിയുടെ ഗുണമേന്മയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിപ്പിക്കാനായി ടീബോര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒളിംബിക്‌സിലെ കളിക്കാര്‍ക്ക് സൗജന്യമായി നീലഗിരിയിലെ കറുപ്പ് ചായപൊടി വിതരണം ചെയ്തിരുന്നു.