റമസാന്‍ കിറ്റ് വിതരണം ചെയ്തു

Posted on: July 18, 2013 1:07 am | Last updated: July 18, 2013 at 1:07 am

ഗൂഡല്ലൂര്‍: എസ് വൈ എസ്, എസ് എസ് എഫ് പന്തല്ലൂര്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തല്ലൂരിലെ 365 കുടുംബങ്ങള്‍ക്ക് ആദ്യഘട്ട റമസാന്‍ കിറ്റ് വിതരണം ചെയ്തു. കരുണാനാളുകളില്‍ കാരുണ്യകൈനീട്ടം സാന്ത്വനം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടക്കുന്ന റമസാന്‍ ക്വിറ്റ് വിതരണത്തിന്റെ ഭാഗമായാണ് ക്വിറ്റ് വിതരണം നടത്തിയിരുന്നത്. ഇതുസംബന്ധമായി നടന്ന ചടങ്ങില്‍ മഹല്ല് സെക്രട്ടറി എ എം ഹബീബുള്ള വിതരണോദ്ഘാടനം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദ് ബഷീര്‍ നഈമി, എ എം അബ്ദുല്‍ബാരി, മുഹമ്മദ്കുട്ടി ഹാജി, കുഞ്ഞുട്ടി ഹാജി, ജലീല്‍, ഉമ്മര്‍, അബു പന്തല്ലൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഗൂഡല്ലൂര്‍: എസ് വൈ എസ് ആലവയല്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലവയലിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റ് വിതരണം ചെയ്തു. കരുണാനാളുകളില്‍ കാരുണ്യകൈനീട്ടം സാന്ത്വനം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടക്കുന്ന റമസാന്‍ കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് വിതരണം നടത്തിയിരുന്നത്. ഇതുസംബന്ധമായി നടന്ന ചടങ്ങില്‍ ചോനാരി ഹംസ ഹാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് ബാവ പാടന്തറ, സി പി അബു ഹാജി, എ ഹകീം, എസ് ടി അഹ്മദ് മുസ് ലിയാര്‍, എം കോയ, കെ അബ്ദു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.