മലാലക്ക് താലിബാന്റെ കത്ത്; ആക്രമിച്ചത് താലിബാനെതിരെ പ്രചരണം നടത്തിയതിന്

Posted on: July 17, 2013 11:36 pm | Last updated: July 17, 2013 at 11:36 pm

malala moonഇസ്ലാമാബാദ്: താലിബാന്റെ ആക്രമണത്തിനിരയായ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസുഫ് സായിക്ക് താലിബാന്റെ കത്ത്. മലാലയുടെ ഗോത്രത്തിലെ തന്നെ അംഗമായ താലിബാന്‍ തീവ്രവാദിയായ അദ്‌നാന്‍ റഷീദാണ് കത്തെഴുതിയിരിക്കുന്നത്. മലാലക്കെതിരായ ആക്രമണത്തെ കുറിച്ച് ശരിയോ തെറ്റോ എന്നു പറയാന്‍ താന്‍ ആളല്ലെന്നും ആക്രമണത്തിന്റെ ശരി തെറ്റുകള്‍ ദൈവം നിശ്ചയിക്കട്ടെ എന്നും കത്തില്‍ പറയുന്നു.

പെണ്‍കുട്ടികള്‍ പഠനം നടത്തുന്നതിന് താലിബാന്‍ എതിരല്ല. താലിബാനെതിരെ പ്രചാരണം നടത്തിയതിനാണ് ആക്രമണം നടത്തിയത്. വീട്ടിലേക്ക് തിരിച്ച് വന്ന് ഇസ്ലാം പഠിക്കണമെന്നും മലാല തന്റെ പേന ഇസ്ലാമിന് വേണ്ടി ഉപയോഗിക്കണമെന്നും അദ്‌നാന്‍ റഷീദ് കത്തില്‍ ആവശ്യപ്പെടുന്നു.