കൊല്ലം ബസ്സപകടം: സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Posted on: July 17, 2013 3:49 pm | Last updated: July 17, 2013 at 6:24 pm

കൊല്ലം: ചടയമംഗലത്ത് കഴിഞ്ഞ ദിവസമുണ്ടായ ബസ്സപകടവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കോവളം പൂവറ്റൂര്‍ സ്വദേശി അനില്‍കുമാര്‍ (40) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാവിലെ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ 50 ഓളം പേര്‍ ചികിത്സയിലാണ്.