ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ മലയാളികളും

Posted on: July 17, 2013 12:40 pm | Last updated: July 17, 2013 at 1:54 pm

SHIPമുംബൈ: മലയാളികളടക്കം 24 ഇന്ത്യക്കാര്‍ സഞ്ചരിച്ച കപ്പല്‍ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്ത് വെച്ച് റാഞ്ചി. എംവി കോട്ടണ്‍ എന്ന കപ്പലാണ് റാഞ്ചിയത്. കാസര്‍ഗോഡ് സ്വദേശികളായ ബാബു, വസന്ത് കുമാര്‍, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ഷിപ്പിംങ് ഡയറക്ടര്‍ ജനറല്‍ സംഭവം സ്ഥിതീകരിച്ചു.