40 കുടുംബങ്ങള്‍ക്ക് സൗജന്യമായി ഓട്ടോറിക്ഷ വിതരണം ചെയ്യുന്നു

Posted on: July 17, 2013 8:44 am | Last updated: July 17, 2013 at 8:44 am

കോഴിക്കോട്: അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ നാല്‍പ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിര്‍ധനകുടുംബങ്ങള്‍ക്ക് സാദര സാന്ത്വനം പരിപാടിയും ഗള്‍ഫ് സംഗമവും സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 17ന് താജ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അബൂദബിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി ജീവിതപ്രയാസം നേരിടുന്ന തിരഞ്ഞെടുക്കപ്പെട്ട 40 മുന്‍ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഓട്ടോറിക്ഷ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക, വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഉമര്‍ പാണ്ടികശാല, കെ മൊയ്തീന്‍കോയ, ഇസ്‌ലാമിക് സെന്റര്‍ ട്രഷറര്‍ ഷുക്കൂറലി കല്ലുങ്ങല്‍, വൈസ് പ്രസിഡന്റ് മൊയ്തുഹാജി കടന്നപ്പള്ളി, മൊയ്തു എടയൂര്‍ പങ്കെടുത്തു.