മണ്ടേലയുടെ ജന്മദിനത്തിന് ഒരുക്കം

Posted on: July 17, 2013 12:20 am | Last updated: July 17, 2013 at 12:20 am

Mandela_May_2012_2522852bജോഹന്നാസ്ബര്‍ഗ്: മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ 95-ാമത് ജന്മദിനത്തിന് ദക്ഷിണാഫ്രിക്ക തയ്യാറെടുക്കുന്നു. ആശുപത്രിക്കിടക്കയില്‍ കഴിയുന്ന മണ്ടേലക്ക് നാളെയാണ് 95 തികയുന്നത്. ലോക വ്യാപകമായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇത്തവണ ആഘോഷങ്ങള്‍. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് മണ്ടേലയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. മണ്ടേലയുടെ രാഷ്ട്രീയ ജീവിതത്തിലെ സേവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.