ബിസിനസ് പാത്ത് സംഘടിപ്പിച്ചു

Posted on: July 15, 2013 4:37 pm | Last updated: July 15, 2013 at 4:38 pm

ദോഹ: ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കമ്മിറ്റി വ്യാപാര വാണിജ്യ വ്യവസായ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി സംഘടിപ്പിച്ച ‘ദ ബിസ്‌നസ് പാത്ത്’് ഹോറിസണ്‍ മാനര്‍ ഹോട്ടലില്‍ നടന്നു. പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ വിഷയമവതരിപ്പിച്ചു. ജമാല്‍ അസ്ഹരി, മൊയ്തു ബാഖവി മാടവന, അഹമ്മദ് സഖാഫി പേരാമ്പ്ര, ഹാഫിസ് ഉമറുല്‍ ഫാറൂഖ് സഖാഫി പ്രസംഗിച്ചു.