യു എ ഇ ഗവണ്‍മെന്റില്‍ തൊഴിലവസരങ്ങളില്‍ വര്‍ധന

Posted on: July 14, 2013 11:10 pm | Last updated: July 14, 2013 at 11:10 pm

അബുദാബി: യു എ ഇ ഗവണ്മെന്റ് മേഖലകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം. എഞ്ചിനീയറിംഗ്, ബേങ്കിംഗ്, ഹോസ്പിറ്റാലിറ്റി മേഖകളിലായി നിരവധി വകുപ്പുകളിലാണ് അവസരങ്ങള്‍. യു എ ഇ.യിലെ വികസിച്ചുവരുന്ന ടൂറിസം, ബിസിനസ് രംഗങ്ങളുടെ സ്വാധീനം വര്‍ധിച്ചുവരുന്നത് തൊഴിലവസരങ്ങളുടെ പ്രധാന കാരണമാണ്. അക്കൗണ്ട്‌സ് ഉദ്യോഗസ്ഥര്‍, ഫ്രണ്ട് ഓഫീസ്, സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസര്‍, അസി. അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ മേഖലകളിലേക്ക് യു എ ഇ ഗവ. വിഭാഗം, അനുയോജ്യരായവര്‍ക്ക് അപേക്ഷ അയക്കുന്നതിനായി [email protected] എന്ന ഇ മെയില്‍ വിലാസം നല്‍കിയതായി യു എ ഇയിലെ ഒരുപ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
യൂണിവേഴ്‌സിറ്റി ഡിഗ്രിയും അറബിക് ഇംഗ്ലീഷ് ഭാഷാ പാടവവും ഉള്ളവര്‍ക്ക് ജോലിസാധ്യത കൂടും. കൂടാതെ ബേങ്കിംഗ്, ഹോസ്പിറ്റാലിറ്റി, എന്‍ജിനീയറിങ് മേഖലകളിലെ നിരവധി തസ്തികകളിലേക്കും യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ധാരാളം അവസരങ്ങളാണ് യു.എ.ഇ. സര്‍ക്കാറിന് കീഴീലുള്ളത്.