തിരുവഞ്ചൂരിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശനം

Posted on: July 14, 2013 5:44 pm | Last updated: July 14, 2013 at 8:46 pm

thiruvanjoorകൊച്ചി: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ ശക്തമായ വിമര്‍ശനം. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഭൂരിഭാഗം പേരും തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയണമെന്നതില്‍ ഉറച്ചുനിന്നു.
സോളാര്‍ വിഷയത്തില്‍ തിരുവഞ്ചൂരിന്റെ നിലപാടുകള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ശാലുമേനോനെ അറസ്റ്റ് ചെയ്യാന്‍ വൈകി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശാലുവിന്റെ കൂടെയുള്ള ഫോട്ടോ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി എന്നും യോഗം വിലയിരുത്തി.