Connect with us

Kannur

സാംസ്‌കാരിക മൂല്യച്യുതികളെ ഇസ്‌ലാമിക ദര്‍ശനങ്ങള്‍ കൊണ്ട് പ്രതിരോധിക്കണം: എ ഡി എം

Published

|

Last Updated

കണ്ണൂര്‍: മത, സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യമേഖലയില്‍ എസ് വൈ എസ് നടത്തിവരുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്ന് കണ്ണൂര്‍ എ ഡി എം. ഒ മുഹമ്മദ് അസ്‌ലം അഭിപ്രായപ്പെട്ടു.

എസ് വൈ എസ് ജില്ലാ കമ്മിറ്റി നടത്തിവരുന്ന റമസാന്‍ പ്രഭാഷണത്തിന്റെ മൂന്നാം ദിവസത്തെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പട്ടിണിയും രോഗവും മൂലം ദുരിതത്തിലകപ്പെട്ടുന്നവര്‍ക്ക് സാന്ത്വനമേകാന്‍ എസ് വൈ എസ് പ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നത് ശ്ലാഘനീയമാണ്. ഒരു മാസത്തെ കഠിന പ്രയത്‌നത്തിലൂടെ നേടിയെടുക്കുന്ന ആത്മചൈതന്യം കെടാതെ കാത്തുസൂക്ഷിക്കണമെന്നും സാംസ്‌കാരിക മൂല്യച്യുതിക്കെതിരെ ഇസ്‌ലാമിക ദര്‍ശനങ്ങള്‍ സമൂഹത്തെ പഠിപ്പിച്ച് സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാഷണ പരിപാടിയില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സഖാഫി ചൊക്ലി അധ്യക്ഷത വഹിച്ചു. എന്‍ അശ്രഫ് സഖാഫി, മുഹ്‌യിദ്ദീന്‍ സഖാഫി മുട്ടില്‍, കെ എം അബ്ദുല്ലകുട്ടി ബാഖവി, ഇബ്‌റാഹിം മാസ്റ്റര്‍, ടി സി എ റസാഖ് മാണിയൂര്‍, നിസാര്‍ അതിരകം, ഹാരിസ് അബ്ദുല്‍ ഖാദിര്‍, ഉമര്‍ ഹാജി മട്ടന്നൂര്‍ സംബന്ധിച്ചു. ദേവര്‍ശോല അബ്ദുസലാം മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി.

 

Latest