ഝാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു

Posted on: July 13, 2013 12:39 pm | Last updated: July 13, 2013 at 12:39 pm

soren-oath.transfer1റാഞ്ചി: ഝാര്‍ഖണ്ഡില്‍ ജെ എം എം നേതാവ് ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ സയ്യിദ് അഹ്മദ് സത്യവാചകം ചൊല്ലികൊടുത്തു. ജെ എം എം അധ്യക്ഷനും മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഷിബു സോറന്റെ മകനാണ് ഹേമന്ദ് സോറന്‍. ഹേമന്ത് സോറനെ കൂടാതെ കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര പ്രസാദ്, ആര്‍ജെഡി നേതാവ് അന്നപൂര്‍ണാ ദേവി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 82 അംഗ നിയമസഭയില്‍ 43 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്.

ഇതോടെ ആറുമാസം നീണ്ട രാഷ്ട്രപതി ഭരണത്തിനാണ് ഝാര്‍ഖണ്ഡില്‍ വിരാമമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പത്തു സീറ്റിലും ജെ എം എം നാലു സീറ്റിലും മത്സരിക്കാനും ഇരുപാര്‍ട്ടികള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.