റമസാന്‍ പ്രഭാഷണത്തിന് ഇന്ന് തുടക്കമാകും

Posted on: July 13, 2013 2:01 am | Last updated: July 13, 2013 at 2:01 am

പട്ടാമ്പി: എസ് എം എ പട്ടാമ്പി മേഖലാ കമ്മിറ്റി ത്രിദിന റമസാന്‍ പ്രഭാഷണത്തിന് ഇന്ന് തുടക്കമാകും. ദിവസവും രാവിലെ 9മുതല്‍ ഓങ്ങല്ലൂര്‍ പി എം എം ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. പ്രമുഖ പണ്ഡിതന്‍ അബ്ദുല്ലത്തീഫ് സഅ്ദി പഴശിയാണ് മുഖ്യപ്രഭാഷകന്‍.
ഇന്ന് രാവിലെ 9മണിക്ക് ജില്ലാ സംയുക്താ ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്യും. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിക്കും. എം ബി രാജേഷ് എം പി, സി പി മുഹമ്മദ് എം എല്‍ എ വിവിധ ദിവസങ്ങളില്‍ മുഖ്യാതിഥികളായിരിക്കും. സമാപനദിവസം ഹബീബ് കോയതങ്ങളുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സമ്മേളനം നടക്കും.