Connect with us

Kasargod

45.25 കോടിയുടെ 28 റോഡുകള്‍ക്ക് ടെണ്ടര്‍45.25 കോടിയുടെ 28 റോഡുകള്‍ക്ക് ടെണ്ടര്‍

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയില്‍പെടുത്തി 24.10 കോടി രൂപാ ചെലവില്‍ നിര്‍മിക്കുന്ന 12 റോഡുകളുടേയും എന്‍ഡോസള്‍ഫാന്‍ പാക്കേജ് പദ്ധതിയനുസരിച്ചു 21.15 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 16 റോഡുകളുടേയും പ്രവൃത്തികള്‍ക്കുളള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ നിര്‍മാണ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കേരള സ്റ്റേറ്റ് റൂറല്‍ റോഡ്‌സ് ഡെവലപ്‌മെന്റ് ഏജന്‍സിയിലെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഈ പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു. പി എം ജി എസ് വൈ പദ്ധതികള്‍ 40.500 കിലോമീറ്റര്‍ റോഡും എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ 35.520 കിലോമീറ്റര്‍ റോഡുമാണ് നിര്‍മിച്ചത്.
മഞ്ചേശ്വര്‍-പാവൂര്‍-5.7 കി.മീ- 296.83 ലക്ഷം, മധൂര്‍-പട്ടഌ-2.610 കി.മീ-140.75 ലക്ഷം, അറന്തോട്-കൊല്ലങ്കാന- 1.6 കി.മീ-111.17 ലക്ഷം, പളളത്തിങ്കാല്‍-ചീച്ചക്കയം- 5.1 കി.മീ- 327.07 ലക്ഷം, പടുപ്പ്-കാവുങ്കാല്‍-5.340 കി.മീ-348.71 ലക്ഷം, ബങ്കളം-പച്ചകുണ്ട്-2.310 കി.മീ-160.41 ലക്ഷം, പെരിയാട്ടടുക്കം-വെളുത്തോളി കോളനി- 2.670 കി.മീ-158.87 ലക്ഷം, നെല്ലിയടുക്കം-എറോല്‍കുണ്ട്-850 മീറ്റര്‍-60.35 ലക്ഷം, കനകപളളി-ഏറാന്‍ചിറ്റ-1.850 കി.മീ-107.19 ലക്ഷം, ഓരിമുക്ക്-ഏഴിമല-5.310 കി.മീ-293.39 ലക്ഷം, മാങ്ങാട്-മാവുളളാല്‍-2.070 കി.മീ-116.16 ലക്ഷം, സുവര്‍ണ്ണവല്ലി- കണിയാട-5 കി.മീ-259.55 ലക്ഷം, എന്നീ റോഡുകളാണ് പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെണ്ടര്‍ വിളിച്ചത്.
മണിയംപാറ-ഷേണി-2.100 കി.മീ-113.28 ലക്ഷം, നാട്ടകല്ല്-ബദല്‍ക്കേരി-750 മീറ്റര്‍-50.76 ലക്ഷം, പിലാങ്കട്ട-ജയനഗര്‍-2.500 മീറ്റര്‍-150.44 ലക്ഷം, ബൈകുഞ്ച-പളളം-2 കി.മീ-120.97 ലക്ഷം, സൗത്ത് ബളളംബെട്ടു- വിദ്യാഗിരി-2.8 കി.മീ-160.84 ലക്ഷം, മുഗു-കിളിങ്കാര്‍-4.83 കി.മീ-265.71 ലക്ഷം, മഞ്ചക്കല്ല്-ബെളളിപ്പാടി-2.010 കി.മീ-140.15 ലക്ഷം, മൂലടുക്കം- എഞ്ചിനീയറിംഗ് കോളേജ്-600 മീ-37.60 ലക്ഷം, ആദൂര്‍-ചെന്നപ്പളളം-1.020 കി.മീ-77.93 ലക്ഷം, പെരിയ പ്ലാന്റേഷന്‍-തണ്ണോട്ട്-1.5 കി.മീ-86.84 ലക്ഷം, മൂന്നാംമൈല്‍-പെരിയ-4.5 കി.മീ 278.79 ലക്ഷം, പെരിയ ബസാര്‍-ആയങ്കടവ്-2.400 കി.മീ-104.32 ലക്ഷം, ചാലിങ്കാല്‍-കായക്കുളം-1.230 കി.മീ-59.17 ലക്ഷം, കളളാര്‍- ആടകം-2.130 കി.മീ- 145.28 ലക്ഷം, കൊട്ടോടി- ഗ്രാഡപളള-2.140 കി.മീ-144.77 ലക്ഷം, ഒരള കോളനി -വാഗവളപ്പ്-3.010 കി.മീ-181.66 ലക്ഷം എന്നീ റോഡുകളാണ് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നത്.
ടെണ്ടര്‍ ഫോമുകള്‍ ഈമാസം 15 മുതല്‍ 26 വരെ ംംം.ുാഴ്യെലേിറലൃസെലൃ.ഴീ്.ശി വെബ് സൈറ്റില്‍ ലഭിക്കും. ഈമാസം 31 വരെയാണ് ടെണ്ടറുകള്‍ സ്വീകരിക്കുക.