ആട് ആന്റണിയെ തേടി കേരളാ പോലീസ് തമിഴ്‌നാട്ടിലെ ജയിലുകളില്‍

Posted on: July 12, 2013 10:38 am | Last updated: July 12, 2013 at 10:38 am

adu antonyചെന്നൈ: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിക്കായി കേരളാ പോലീസ് തമിഴ്‌നാട് ജയിലുകളില്‍ തെരച്ചില്‍ നടത്തുന്നു. ഒരു വര്‍ഷമായി ഒളിവില്‍ കഴിയുന്ന ആന്റണി, മറ്റേതെങ്കിലും കേസില്‍പ്പെട്ട് തമിഴ്‌നാട്ടിലെ ജയിലിലുണ്ടോ എന്നാണ് പരിശോധന.

കഴിഞ്ഞ ഡിസംബറില്‍ ഒളിവില്‍ കഴിയുമ്പോള്‍ ആട് ആന്റണി അനാഥാലയത്തിന്റെ പേരില്‍ പത്രപ്പരസ്യം നല്‍കി തട്ടിപ്പു നടത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അതിനാല്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ജയിലില്‍ പുതിയതായി എത്തിയവരുടെ വിശദാംശങ്ങളാണ് കേരളാ പോലീസ് അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിലെ ഒമ്പത് സെന്‍ട്രല്‍ ജയിലുകളടക്കം 109 ജയിലുകളിലും കേരളാ പോലീസ് സംഘം പരിശോധന നടത്തുന്നുണ്ട്.മാന്യമായ പെരുമാനത്തിലൂടെ അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടാതെ ഒളിച്ച് കഴിയുന്നതാണ് ആന്റണിയുടെ പതിവ്. ആന്റണിയെ കുടുക്കാന്‍ പോലീസ് ഫെയ്‌സ് ബുക്കിലും കെണിയൊരുക്കിയിരിക്കുന്നു.