റമസാന്‍ പ്രഭാഷണം തുടങ്ങി

Posted on: July 12, 2013 8:00 am | Last updated: July 12, 2013 at 8:30 am

മലപ്പുറം: കോട്ടപ്പടി സുന്നി മസ്ജിദില്‍ റമസാന്‍ ഒന്നു മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പ്രഭാഷണപരമ്പരക്ക് തുടക്കമായി. സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ ധാര്‍മികം, കുടുംബം, സാമൂഹികം, വിശ്വാസം, കടമകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ളുഹ്ര്‍ നിസ്‌കാരാനന്തരം ആരംഭിക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.