ജീവന് ഭീഷണിയെന്ന് ഇസ്രത് ജഹാന്റെ കുടുംബം

Posted on: July 11, 2013 6:32 pm | Last updated: July 11, 2013 at 6:32 pm

IshratJahanstory295ന്യൂഡല്‍ഹി: തങ്ങളുടെ ജീവന് ഭീഷണിയുള്ളതിനാല്‍ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഇസ്രത്ത് ജഹാന്റെ കുടുംബം കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു. കഴിഞ്ഞ ദിവസം പോലീസുകാരനെന്ന് അവകാശപ്പെടുന്ന ആള്‍ വന്ന് വീടിന്റെ വാതിലിന് തുടര്‍ച്ചയായി മുട്ടിയെന്നും തുറക്കാന്‍ ശ്രമിച്ചുവെന്നുമാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ മാസം മുംബൈയില്‍ നിന്ന് ഗുജറാത്തിലേക്ക് വരുമ്പോള്‍ തങ്ങളുടെ കാര്‍ ഒരാള്‍ കത്തിച്ചുവെന്ന് ഇസ്രത്തിന്റെ മാതാവും അമ്മാവനും പരാതിപ്പെട്ടിരുന്നു. ഇതേ സമയം പരാതി ലഭിച്ചാല്‍ ആവശ്യമായ സുരക്ഷയൊരുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.