Connect with us

Palakkad

പാചക വാതക വിതരണത്തിലെ കാലതാമസം പരിഹരിക്കണം

Published

|

Last Updated

പാലക്കാട്: ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന പാചകവാതക വിതരണത്തിലെ കാലത്താമസം പരിഹരിക്കണമെന്ന് സിറ്റിസണ്‍ ഫോറം അഭിപ്രായപ്പെട്ടു. ഒറ്റപ്പാലത്തെ ഭാരത് ഗ്യാസ് വിതരണ ഏജന്‍സിക്ക് കീഴിലെ ഉപഭോക്താക്കളാണ് എറെയും ദുരിതം അനുഭവിക്കുന്നതെന്ന് ഫോറം ഭാരവാഹികള്‍ പറയുന്നു.

ബുക്ക് ചെയ്ത് 50 ദിവസം കഴിഞ്ഞിട്ടും പാചക വാതകം ലഭിക്കാത്തതിനാല്‍ വീട്ടമ്മമാര്‍ ഏറെ പ്രയാസത്തിലാണ്. ബുക്കിംഗ് കഴിഞ്ഞ് 60 ദിവസം കഴിഞ്ഞാല്‍ മുന്‍ഗണന നഷ്ടമാകുമെന്നും വീണ്ടും ബുക്ക് ചെയ്യണമെന്നാണ് ഏജന്‍സി പറയുന്നത്.
മഴ കനത്തതോടെ വിറക് പോലും കത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. റമസാന്‍ വ്രതമാരംഭിച്ചതോടെ പാചക വാതക ക്ഷാമം ദുരിതം വര്‍ധിപ്പിച്ചിരിക്കുകയാണ്. യഥാസമയം ലഭിക്കുന്നില്ലെന്ന് ഏജന്‍സിയില്‍ പരാതി പറയുമ്പോള്‍ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗോഡൗണില്‍ നിന്ന് വാങ്ങാനാണ് നിര്‍ദേശിക്കുന്നത്. ജോലിക്ക് പോകുന്നവര്‍ക്കും മറ്റും ഇത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒരു സിലിന്‍ഡര്‍ മാത്രമുള്ളവരുടെ സ്ഥിതിയാണ് ഏറെ പരിതാപകരം.
ഇക്കാര്യത്തില്‍ ഏജന്‍സിയുടെ ഉത്തരവാദിത്തമില്ലായ്മ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം സപ്ലൈ ഓഫീസ് ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സിറ്റിസണ്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

 

Latest