മഴ തുടരുന്നു: ഏഴു ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് ഇന്ന്‌ അവധി

Posted on: July 11, 2013 6:30 am | Last updated: July 10, 2013 at 11:36 pm

schoolതിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ ജില്ലാ കല്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം,  കോഴിക്കോട്, എറണാകുളം,  ഇടുക്കി, ആലപ്പുഴ,കൊല്ലം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരും തിരുവനന്തപുരത്തും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.