അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തെ ചൈന മരവിപ്പിക്കുന്നു

Posted on: July 10, 2013 8:30 pm | Last updated: July 10, 2013 at 8:43 pm

india china flagന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനം മരവിപ്പിക്കാന്‍ ചൈന തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കും. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രതിരോധ സഹകരണ ഉടമ്പടി (ബി ഡി സി എ) യുടെ ഭാഗമാണ് ഇത് നടപ്പാക്കുന്നത് എന്നാണ് ചൈനയുടെ വിശദീകരണം. പി ടി ഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

തര്‍ക്ക മേഖലകളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നാണ് ചൈന കരാറില്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ചൈനയെ ഈ മാസം അവസാനം പ്രതിഷേധം അറിയിച്ചേക്കും.