സി ബി ഐക്ക് സ്വയംഭരണം: പാര്‍ലിമെന്റ് തീരുമാനിക്കട്ടെയെന്ന് സുപ്രിം കോടതി

Posted on: July 10, 2013 3:48 pm | Last updated: July 10, 2013 at 3:48 pm

cbi and supreme courtന്യൂഡല്‍ഹി: സി ബി ഐക്ക് സ്വയം ഭരണാവകാശം നല്‍കുന്നത് സംബന്ധിച്ച് പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. കേന്ദ്ര ഗവണ്‍മെന്റ് ഫയല്‍ ചെയ്ത 44 പേജ് സത്യവാങ്മൂലം പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കരട് നിയമത്തില്‍ ഭേദഗതി വേണമെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം പാര്‍ലിമെന്റില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്നും തുടര്‍ന്ന് ഇതു സംബന്ധിച്ച് പാര്‍ലിമെന്റ് നിയമം പാസ്സാക്കണമെന്നും വ്യക്തമാക്കി.

കല്‍ക്കരി കുംഭകോണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടയില്‍ കഴിഞ്ഞ മേയിലാണ് സി ബി ഐയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടത്.