Connect with us

National

ബീഹാറിന് ശേഷം മുംബൈ: ഇന്ത്യന്‍ മുജാഹിദ്ദീന്‍

Published

|

Last Updated

പാറ്റ്‌ന: ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ബീഹാറിലെ ബോധ്ഗയയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ മുജാഹിദീന്‍ ഏറ്റെടുത്തു. അടുത്ത ലക്ഷ്യം മുംബൈ ആണെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ ഇന്ത്യന്‍ മുജാഹിദീന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുള്‍പ്പെടെ നാലുപേരെ പാറ്റ്‌നയില്‍ നിന്ന് ബിഹാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, ഒരു സ്ത്രീയുള്‍പ്പെടെ ഏതാനും പേര്‍ രാത്രി ഒന്നിനും രണ്ടിനുമിടയില്‍ ക്ഷേത്ര പരിസരത്തുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സ്‌ഫോടന പരമ്പരയ്ക്കു ശേഷം കാണാതായ ആറു ക്ഷേത്ര ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഞായറാഴ്ച പുലര്‍ച്ചെ അര മണിക്കൂറിനിടയിലായി ഒമ്പത് സ്‌ഫോടനങ്ങളാണ് ബോധി ക്ഷേത്ര സമുച്ചയത്തിനകത്തും സമീപ പ്രദേശങ്ങളിലുമായി നടന്നത്.