Connect with us

Malappuram

ബദ്‌രിയ്യ റേഷന്‍ പദ്ധതി-2013 തുടങ്ങി

Published

|

Last Updated

കാളികാവ്: പുറ്റമണ്ണ ദാറുല്‍ ഇസ്‌ലാം അല്‍ബദ്‌രിയ്യ 2013-14 വര്‍ഷത്തെ സൗജന്യ റേഷന്‍ പദ്ധതി തുടങ്ങി. ബദ്‌രിയ്യ ക്യാമ്പസില്‍ സയ്യിദ് ഹൈദ്രോസ് മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സുമനസ്സുകളുടെ സഹായത്തോടെയാണ് പദ്ധതി നടത്തിവരുന്നതെന്ന് സുലൈമാന്‍ സഖാഫി പറഞ്ഞു.
മലയോര പ്രദേശങ്ങളായ ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, തുവ്വൂര്‍ പഞ്ചായത്തുകളിലെ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ആശ്വാസമായ റേഷന്‍ പദ്ധതി തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായി. എട്ട് മാസക്കാലം നീണ്ട് നില്‍ക്കുന്ന പദ്ധതിയില്‍ ഈ വര്‍ഷം 1240 കുടുംബങ്ങളിലായി 3200 അംഗങ്ങളുണ്ട്.
20ന് രണ്ടാംഘട്ടം അരി വിതരണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. മൂസ മുസ്‌ലിയാര്‍ ആമപ്പൊയില്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ സഖാഫി പള്ളിശ്ശേരി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രസംഗിച്ചു. ബദ്‌രിയ്യ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ റയ്യാന്‍ എന്ന മാഗസിന്‍ സാജിത കുഞ്ഞാവഹാജി പൈലിപ്പുറം ഇസ്മാഈല്‍ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. അയ്യായിരം കിലോ അരി ഒരുതവണ വിതരണം നല്‍കുന്ന പദ്ധതിക്ക് ഒരു വര്‍ഷം 20 ലക്ഷം രൂപ ചിലവ് വരും.