വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിലായ ദമ്പതികള്‍ അപകടനില തരണം ചെയ്തു

Posted on: July 10, 2013 12:44 am | Last updated: July 10, 2013 at 12:44 am

ചിറ്റൂര്‍: വിഷം അകത്തുചെന്ന് അതീവ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ച ദമ്പതിമാര്‍ അപകടനില തരണം ചെയ്തതായി കൊഴിഞ്ഞാമ്പാറ പോലീസ് അറിയിച്ചു.
കരുവപ്പാറ സ്വദേശികളാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പലിശക്ക് പണം വാങ്ങി പച്ചക്കറി വ്യാപാരം നടത്തി നഷ്ടംവന്നതോടെ വായ്പ തിരിച്ചടവ് മുടങ്ങി.
ഇതാണ് ആത്മഹത്യാ ശ്രമത്തിലേക്ക് വഴിവെച്ചത്. പലിശക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ ജനകീയ പ്രതിഷേധവും ശക്തമായിട്ടുണ്ട്. കൊഴിഞ്ഞാമ്പാറയിലും പരിസര പ്രദേശങ്ങളിലും തമിഴ്‌നാട്ടില്‍നിന്നുള്ള ബ്ലേഡ് സംഘങ്ങള്‍ ശക്തമാണ്. തിരിച്ചടവ് മുടങ്ങുന്നതോടെ വീടുകളിലെത്തി സ്ത്രീകളെയുള്‍പ്പെടെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.