ഗ്രനേഡ് പ്രയോഗം: വി എസ്സിനെ ആശുപത്രിയിലേക്ക് മാറ്റി

Posted on: July 9, 2013 7:46 pm | Last updated: July 9, 2013 at 7:46 pm

vs4തിരുവനന്തപുരം: പോലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദനെയും സി ദിവാകരനേയും ആശുപത്രിയിലേക്ക് മാറ്റി. പട്ടം എസ് യു ടി ആശുപത്രിയിലേയ്ക്കാണ് വിഎസിനെ മാറ്റിയത്.

എല്‍ ഡി എഫ് എം എല്‍ എമാര്‍ നിയമസഭാ കവാടത്തിന് സമീപം കുത്തിയിരിപ്പ് സമരം നടത്തുമ്പോള്‍ സമീപത്ത് വെച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പോലീസിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പോലീസെറിഞ്ഞ ഗ്രനേഡ് വി എസിന് സമീപത്ത് വീണ് പൊട്ടുകയായിരുന്നു. ഗ്രനേഡ് ആക്രമണത്തില്‍ ദേഹാസ്വസ്ഥ്യവും ശ്വാസം മുട്ടലും അനുഭവപ്പെട്ടവിഎസിന് രക്തസമ്മര്‍ദ്ദം സാധാരണ ഗതിയിലാണെന്നും അപകട നിലയില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.വിഎസിന്റെ കണ്‍പോളയില്‍ ചെറിയ നീര്‍ക്കട്ടുണ്ട്. എന്നാല്‍ ഇത് ഗുരുതര പ്രശ്‌നമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.