ലൈംഗികാരോപണം: മധ്യപ്രദേശ് മുന്‍ധനമന്ത്രി അറസ്റ്റില്‍

Posted on: July 9, 2013 6:09 pm | Last updated: July 9, 2013 at 6:09 pm

madhya pradesh ministerഭോപ്പാല്‍: വീട്ടുജോലിക്കാരനെ പ്രകൃതി വിരൂദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പരാതിയില്‍ മധ്യപ്രദേശ് മുന്‍ ധനമന്ത്രി രാഘവ്ജിയെ അറസ്റ്റ് ചെയ്തു. പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ രാഘവ്ജിയെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് തന്നെ മന്ത്രി ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു വീട്ടുജോലിക്കാരന്റെ പരാതി. ആരോപണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച രാഘവ്ജി മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.