ഗ്രനേഡ്‌ പ്രയോഗത്തില്‍ വിഎസിന് ദേഹാസ്വാസ്ഥ്യം: ദിവാകരന് പരുക്ക്

Posted on: July 9, 2013 12:02 pm | Last updated: July 9, 2013 at 2:29 pm

DYFI_protest

തിരുവനന്തപുരം:നിയമസഭയ്ക്ക് മുന്നില്‍ എംഎല്‍എമാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് ആക്രമണത്തില്‍ സിപിഐ പ്രതിപക്ഷ കക്ഷി നേതാവ് സി.ദിവാകരന് പരിക്കേറ്റു.  പ്രതിപക്ഷ നേതാവ് ഇരിക്കുന്നതിടത്താണ് ഗ്രനേഡ് വീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദനെ പരിശോധിക്കാന്‍ ഡോക്ടറെ വിളിപ്പിച്ചു.  നിയമസഭാ കവാടത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്ന എല്‍ഡിഎഫ് നേതാക്കള്‍ക്ക് നേരെയാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്.

സോളാര്‍ തട്ടിപ്പ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ ശ്രീധരന്‍ നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് യുവജന സംഘടനകളുടെ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം.  നിയമസഭാ കവാടത്തിലേക്ക് നടന്ന മാര്‍ച്ചില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജല പീരങ്കി ഉപയോഗിച്ചു.യുവജന സംഘടകളും,വിദ്യാര്‍ത്ഥി സംഘടനകളും പ്രത്യേകം പ്രത്യേകമായിട്ടാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ഡിവൈഎഫ്‌ഐ,എസ്എഫ്‌ഐ,എവൈഎഫ് തുടങ്ങിയ സംഘടനകളാണ് നിയമസഭക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുന്നത്.