ഗാംഗുലിയുടെ ഏകദിന ടീമിന്റെ നായകന്‍ ധോണി

Posted on: July 9, 2013 1:03 am | Last updated: July 9, 2013 at 9:04 am

dhoniകൊല്‍ക്കത്ത: താന്‍ തിരഞ്ഞെടുക്കുന്ന ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ടീമിന്റെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ധോണിയോ താനോ മികച്ച നായകന്‍ എന്ന താരതമ്യപ്പെടുത്തല്‍ അനാവശ്യമാണ്. ഓരോ യുഗത്തെയും കളിക്കാരെയും എതിരാളികളെയും താതമ്യപ്പെടുത്തുക അസാധ്യമാണെന്നും ഗാംഗുലി. 41 വയസിലേക്കു കടന്ന സൗരവ് ഗാംഗുലി ആത്മകഥാ രചനയുടെ തിരക്കിലേക്ക് കടക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചപ്പോള്‍ ഐപിഎല്ലിന്റെ തിരക്കുകളിലായി. ഐപിഎല്ലിനു ശേഷം ആത്മകഥാ രചനയിലേക്ക് കടക്കാമെന്നാണു കരുതിയിരുന്നത്. ഇപ്പോള്‍ ഉചിതമായ സമയമാണ്.- ഗാംഗുലി പറഞ്ഞു.