മലയാള ശ്രേഷ്ഠഭാഷ മാജിക് ശ്രദ്ധേയമായി

Posted on: July 9, 2013 6:00 am | Last updated: July 9, 2013 at 8:03 am

മഞ്ചേരി: മലയാള ഭാഷക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിന്റെ ഭാഗമായി സതീഷ് ബാബു മഞ്ചേരി അവതരിപ്പിച്ച മാജിക് ശ്രദ്ധേയമായി. കിടങ്ങഴി ജി എം എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു മാജിക് അരങ്ങേറിയത്.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി കിടങ്ങഴി സ്‌കൂളില്‍ സതീഷ്ബാബു മാജിക്കിലൂടെ നിര്‍മിച്ച വൃക്ഷത്തൈ പ്രധാനാധ്യാപിക ടി കെ ജയ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി. എം ഉമ്മര്‍ എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലി, വൈസ് ചെയര്‍പേഴ്‌സണ്‍ ഇ കെ വിശാലാക്ഷി, സ്ഥിരസമിതി അധ്യക്ഷന്‍മാരായ കണ്ണിയന്‍ അബുബക്കര്‍, എ പി മജീദ് മാസ്റ്റര്‍, പി പി കബീര്‍ പങ്കെടുത്തു.