സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് പങ്കെന്ന് കെ സുരേന്ദ്രന്‍

Posted on: July 8, 2013 3:54 pm | Last updated: July 8, 2013 at 8:00 pm

surendran

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ കുടംബത്തിന് പങ്കുണ്ടെന്ന് ആരോപണവുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. സ്റ്റാര്‍ ഫ്‌ളേക്ക് എന്ന കമ്പനിക്ക് സോളാര്‍ തട്ടിപ്പുമായി ബന്ധമുണ്ട്. ഈ കമ്പനിയുടെ കേരളത്തിലെ സി ഇ ഒ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനാണ്. ഉത്തര്‍പ്രദേശിലടക്കം ഈ കമ്പനി പദ്ധതികളാരംഭിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും അവിടെയൊക്കെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ നേതൃത്വത്തിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സോളാര്‍ തട്ടിപ്പില്‍ പരാതി നല്‍കിയ ശ്രീധരന്‍ നായരുടെ പരാതി ഒതുക്കാന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ശ്രമമുണ്ടായെന്നും കോറമംഗലം സ്വദേശി കുരുവിളയുടെ പരാതി മുക്കിയെന്നും അദ്ദേഹം പറഞ്ഞു