ഇറ്റലിയിലെ മാഫിയാ നേതാവ് പിടിയിലായി

Posted on: July 7, 2013 12:21 am | Last updated: July 7, 2013 at 12:21 am

pannunzi_fi_skytg24--400x300ബഗോട്ട: ഇറ്റലിയിലെ മാഫിയാ നേതാവ് കൊംളബിയയില്‍ പിടിയില്‍. ഇറ്റലിയിലെ കള്ളക്കടത്ത് സംഘത്തിലെ പിടികിട്ടാപ്പുള്ളിയായ റോബര്‍ട്ടോ പാന്നുന്‍സിയാണ് അറസ്റ്റിലായത്. കൊളംബിയന്‍ തലസ്ഥാനമായ ബഗോട്ടയില്‍ ഷോപ്പിംഗ് സെന്ററില്‍ വെച്ചാണ് പിടികൂടിയത്. റോമിലെ ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്നതിനിടക്കാണ് തടവുകാരാനായ പാന്നുന്‍സി രക്ഷപ്പെടുന്നത്. ഇറ്റലിയുടെയും കൊളംബിയയുടെയും ഇടയിലുള്ള കൊക്കൈന്‍ കടത്തിന് നേതൃത്വം നല്‍കിയത് ഇയാളായിരുന്നുവെന്ന് ഇറ്റാലിയന്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
നദ്രാന്‍ഘട്ട എന്ന മാഫിയാ സംഘത്തിന്റെ നേതാവാണ് ഇദ്ദേഹം. ഈ സംഘം യൂറോപ്പിലേക്ക് പ്രതിമാസം രണ്ട് ടണ്‍ കൊക്കൈന്‍ കയറ്റുമതി ചെയ്തുവരുന്നുവെന്നാണ് കണക്ക്. യു എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ സഹായത്തോടെയാണ് പാന്നുന്‍സിയെ പിടികൂടിയതെന്ന് കൊളംബിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പാന്നുന്‍സി അറിയപ്പെടുന്നത് പാബ്ലോ എസ്‌കോബാര്‍ എന്നാണ്. വെനിസ്വേലയുടെ വ്യാജ തിരച്ചറിയല്‍ കാര്‍ഡില്‍ സില്‍വാനോ മാര്‍ട്ടിനോ എന്ന പേരാണ് ഉള്ളത്. 2010ല്‍ ഇറ്റലിയിലെ ആശുപത്രിയില്‍ നിന്ന് ചികിത്സക്കിടെ നാടകീയമായി ഇയാള്‍ രക്ഷപ്പെട്ടിരുന്നു.