ഇറാഖില്‍ സ്‌ഫോടനം :22 മരണം

Posted on: July 6, 2013 10:29 am | Last updated: July 6, 2013 at 10:29 am

IRAQUEബാഗ്ദാദ്: ഇറാഖിലെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചു. ബാഗ്ദാദിലെ ഷിയാ പള്ളിക്ക് നേരെയുണ്ടായ സ്‌ഫോടനത്തില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 15 പേരും സുന്നി പ്രക്ഷോപകര്‍ക്ക് നേരെയുണ്ടായ പ്രക്ഷോപത്തില്‍ ഏഴ് പേരുമാണ് കൊല്ലപ്പെട്ടത്. ബാഗ്ദാദില്‍ നിന്നും 60 മൈല്‍ അകലെ സമാരയില്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം നടത്തുകയായിരുന്ന പ്രക്ഷോപകര്‍ക്ക് നേരെയാണ് അക്രമണം നടന്നത്. 2008 ലെ പ്രക്ഷോപത്തില്‍ 2000 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇറാഖിലെ ഷിയാ അധീന ഭരണകൂടത്തിനെതിരെ സുന്നി വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതാണ് ഷിയാ-സുന്നി സംഘര്‍ഷം രൂക്ഷമായത്.