Connect with us

Malappuram

ചെമ്മാടും തിരൂരങ്ങാടിയിലും ഇന്ന് ജനകീയ സമിതി ഹര്‍ത്താല്‍

Published

|

Last Updated

തിരൂരങ്ങാടി:ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം നടക്കുന്ന പശ്ചാത്തലത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് തിരൂരങ്ങാടിയിലും ചെമ്മാട്ടും 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കും.

ചെമ്മാട് പഴയ പഞ്ചായത്ത് ഓഫീസ് നിലനിന്നിരുന്ന സ്ഥലത്ത് പുതുതായി നിര്‍മിച്ച കെട്ടിടം ഇന്ന് വൈകീട്ട് നാലിന് മന്ത്രി എം കെ മുനീറാണ് ഉദ്ഘാടനം ചെയ്യുന്നത്. പുര പദ്ധതി പ്രകാരം ചെമ്മാട് നവരക്കായ പാടം നികത്തി ബസ്റ്റാന്റ് നിര്‍മിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്, എല്‍ ഡി എഫ്, ബി ജെ പി, പിഡിപി, ഐ എന്‍ എല്‍ പാര്‍ട്ടികള്‍ ഉള്‍കൊള്ളുന്ന ജനകീയ സമിതി രാവിലെ ആറുമുതല്‍ വൈകുന്നേരം ആറ് വരെ ചെമ്മാട് തിരൂരങ്ങാടി ടൗണുകളില്‍ ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ചെമ്മാട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടക്കും. മന്ത്രിമാരായ എം കെ മുനീര്‍, അബ്ദുര്‍റബ്ബ്, ഇ ടി മുഹമ്മദ് ബശീര്‍ എം പി പങ്കെടുക്കുന്ന പരിപാടിയുടെ ദിവസം ഹര്‍ത്താല്‍ നടക്കുന്നതില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസിന്റെ ശക്തമായ സാന്നിധ്യം ഉണ്ടാകും.