മംഗലം ഡാം ഓടം തോട്ടില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി; വ്യാപക നാശനഷ്ടം

Posted on: July 6, 2013 6:46 am | Last updated: July 5, 2013 at 10:46 pm

വടക്കഞ്ചേരി: മംഗലംഡാം ഓടംതോട്ടില്‍ രണ്ടിടങ്ങളില്‍ ഉരുള്‍ പൊട്ടി, വ്യാപക നാശനഷ്ടം. മൂന്ന് കുടുംബങ്ങള്‍ഒറ്റപ്പെട്ടു. കിഴക്കഞ്ചേരി പഞ്ചായത്തിലെ ഓടം തോട് പടങ്ങത്തോടിന് സമീപത്താണ് വെള്ളിയാഴ്ച ഉച്ചയോട് കൂടി ഉരുള്‍ പൊട്ടലുണ്ടായത്.
പടങ്ങത്തോടിന് സമീപത്തെ വനഭൂമിയിലുമാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍ പൊട്ടിയതിന് തുടര്‍ന്ന് മൂന്ന് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നിരവധി കൃഷി നാശവുമുണ്ടായി. പടങ്ങടതോട്ടില്‍ രാജപ്പന്‍, റോസമ്മ, ബേബി എന്നിവരുടെ കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. ഓടെതോട് വെളിയില്‍ വീട്ടില്‍ വിജയകുമാര്‍, കുന്നത്ത് വീട്ടില്‍ ശിവരാമന്‍ എന്നിവരുടെ ഒരേക്കറോളം കൃഷിസ്ഥലങ്ങള്‍ ഒലിച്ച് പോയി, റവന്യൂ വകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
ഇവരെ സമീപ പ്രദേശങ്ങളിലേക്കുള്ള വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി പാര്‍പ്പിച്ചു. ഒരാഴ്ച മുമ്പും മംഗലംഡാം കടപ്പാറയിലും ഉരുള്‍ പ്പൊട്ടി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. മലയോര മേഖലയില്‍ തഹസില്‍ദാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍ ഉണ്ടാവാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു