Connect with us

National

ധാരണയായി; ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും

Published

|

Last Updated

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച് ധാരണയായി. കോണ്‍ഗ്രസും ജെ എം എമ്മും തമ്മിലുള്ള ധാരണയനുസരിച്ച് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ മകന്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും. ഇതിന് പകരമായി 14 ലോക്‌സഭാ സീറ്റുകളില്‍ പത്തെണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും. മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങളെയും നല്‍കും.

ജെ.എം.എം. പിന്തുണ പിന്‍വലിച്ചതനെത്തുടര്‍ന്ന്് അര്‍ജുന്‍ മുണ്ടയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ നിലംപതിച്ചതോടെയാണ് ഝാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. ഇതേതുടര്‍ന്ന് ജനവരി 18 മുതല്‍ ഝാര്‍ഖണ്ഡ് രാഷ്ട്രപതി ഭരണത്തിലാണ്. ഈ മാസം 18ന് രാഷ്ട്രപതിഭരണത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിനായി സജീവ ചര്‍ച്ചകള്‍ നടക്കുന്നത്.