Connect with us

Wayanad

അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ദുരിതമായി മാറി

Published

|

Last Updated

മാനന്തവാടി: അക്ഷയകേന്ദ്രങ്ങള്‍ വഴിയുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ജനങ്ങളെ ദുരിതത്തിലാക്കി.

വില്ലേജ് ഓഫീസുകളില്‍ നിന്നും ഒരു ദിവസം കൊണ്ട് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരാഴ്ചയോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റ് കടന്ന് കൂടുന്നതും വ്യാപകമാണ്. ഇത് തിരുത്താന്‍ വീണ്ടും ദിവസങ്ങളോളം വീണ്ടും ദിവസങ്ങളോളം കാത്തിരിക്കണം. വരുമാന സര്‍ട്ടിഫിക്കറ്റ്, കൈവശ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ 23 സര്‍ട്ടിഫിക്കറ്റുകളാണ് അക്ഷയ കേന്ദ്രം വഴി വിതരണം ചെയ്യുന്നത്. ജില്ലയില്‍ 65 അക്ഷയ കേന്ദ്രങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ സേവനം ചെയ്യുന്നത് കമ്പ്യൂട്ടര്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളാണ് അധികവും. ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് മൂലം സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കുന്ന പേരുകളില്‍ പോലും തെറ്റുകള്‍ കടന്ന് കൂടുന്നത് .
അക്ഷയ കേന്ദ്രങ്ങളില്‍ സ്വീകരിക്കുന്ന അപേക്ഷ മെയില്‍ വഴി വില്ലേജ് ഓഫീസുകളിലെത്തിച്ചതിന് ശേഷമാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. നെറ്റ് വര്‍ക്ക് തകരാറുകള്‍ ഉണ്ടാകുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടും.
പ്രത്യേകം തയ്യാറാക്കിയ അപേക്ഷകളില്‍ അഞ്ച്രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് നല്‍കിയാല്‍ കിട്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 32 രൂപ മുതല്‍ 54 രൂപ വരെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഈടാക്കുന്നുണ്ട്. 10 രൂപയലില്‍ കൂടുതല്‍ ഈടാക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Latest