ഡീസലിന് മൂന്ന് രൂപ വര്‍ധിപ്പിച്ചേക്കും

Posted on: July 4, 2013 4:48 pm | Last updated: July 4, 2013 at 4:48 pm

petrol pumpകൊച്ചി: ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ നീക്കം. ലിറ്ററിന് രണ്ട് മുതല്‍ മൂന്ന് രൂപ വരെ വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനോട് എണ്ണക്കമ്പനികള്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആവശ്യം പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉറപ്പ് നല്‍കി. പ്രതിമാസം വര്‍ധിക്കുന്ന 50 പൈസക്ക് പുറമെയാണ് ഇപ്പോഴത്തെ വര്‍ധന.

രൂപയുടെ വിലത്തകര്‍ച്ചയാണ് വിലക്കയറ്റത്തിന് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. രൂപയുടെ മൂല്യത്തില്‍ ഒരു രൂപ ഇടിയുമ്പോള്‍ ഡീസല്‍ വിലയില്‍ 76 പൈസയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് എണ്ണക്കമ്പനികകളുടെ വാദം.