സരിതയെ വിളിച്ചവരില്‍ മന്ത്രിമാരുടേയും നേതാക്കളുടെയും നീണ്ട നിര

Posted on: July 4, 2013 12:08 pm | Last updated: July 4, 2013 at 1:21 pm

saritha s nair

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായരുമായി വിളിച്ചവരില്‍ മന്ത്രിമാരുടേയും നേതാക്കളുടേയും നീണ്ട നിര. മന്ത്രിമാരായ എ.പി അനില്‍കുമാര്‍,അടൂര്‍ പ്രകാശ,ഷിബു ബേബി ജോണ്‍,കെസി ജോസഫ്,ജയലക്ഷ്മി,മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എന്നിവര്‍ സരിതയെ വിളിച്ചതിന്റെ തെളിവുകള്‍ പുറത്തായി. കോണ്‍ഗ്രസ് നേതാവായ ടി സിദ്ദിഖ്,എംഎല്‍എ മാരായ ബെന്നി ബെഹ്‌നാന്‍,മോന്‍സ് ജോസഫ്,പിസി വിഷ്ണുനാഥ് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും ഫോണ്‍ വിളികളുടെ പട്ടികയിലുണ്ട്. കേന്ദ്രമന്ത്രിമാരായ കൊടിക്കുന്നില്‍ സുരേഷ്,കെസി വേണുഗോപാല്‍ എന്നിവരും സരിതയെ വിളിച്ചിരുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചുവെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രിമാരുടേയും നേതാക്കളുടേയും ഫോണ്‍ രേഖകള്‍ പുറത്തായത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പിഎ പ്രദോഷിനേയും സരിത വിളിച്ചിരുന്നു.  മന്ത്രി എപി അനില്‍കുമാറും അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നസറുല്ലയും സരിതയുമായി 20 തവണ ഫോണ്‍ ബന്ധപ്പെട്ടതായി സ്വകാര്യ ചാനല്‍ പുറത്ത് വിട്ട കോള്‍ ലിസ്റ്റ് വ്യക്തമാക്കുന്നത്.