ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ അധ്യാപികയെ തള്ളിയിട്ടു; സൈനികര്‍ അറസ്റ്റില്‍

Posted on: July 4, 2013 6:00 am | Last updated: July 4, 2013 at 12:18 am

കൊല്ലം: ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ, യുവതിയായ അധ്യാപികയെ തള്ളിയിട്ടു. സംഭവത്തില്‍ രണ്ട് സൈനികര്‍ അറസ്റ്റില്‍. കൊല്ലം പരവൂര്‍ ഒഴുകുപാറ ഗവ. വെല്‍ഫെയര്‍ യു പി സ്‌കൂള്‍ അധ്യാപിക തിരുവനന്തപുരം ഉച്ചക്കട സ്വദേശിനി ദീപയെയാണു ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ, ഫുട്്‌ബോര്‍ഡില്‍ ്യൂനിന്നിരുന്ന സൈനികര്‍ തള്ളിയിട്ടത്.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പരവൂര്‍ റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം. ബംഗളൂരു -തിരുവനന്തപുരം ഐലന്‍ഡ് എക്‌സ്പ്രസ് പറവൂരില്‍ നിര്‍ത്തിയതിനു ശേഷം പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഓടിയെത്തിയ ദീപ ട്രെയിനില്‍ കയറാന്‍ ശ്രമിച്ചത്.
റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റ് ആയതിനാലാണു സൈനികര്‍ ഇവരെ കയറാന്‍ അനുവദിക്കാതിരുന്നതെന്ന് പറയപ്പെടുന്നു. ദീപ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. കൊല്ലത്ത് നിന്ന് അടുത്ത ട്രെയിനില്‍ പരവൂരിലെത്തിയ ആര്‍ പി എഫ് ഉദ്യാഗസ്ഥര്‍ ദീപയെയും കൂട്ടി തിരുവനന്തപുരത്തെത്തി സൈനികരെ കസ്റ്റഡിയിലെടുത്തു.